ഓര്‍മ്മിക്കുവാന്‍ വേണ്ടി
29/12/2012
ശനി, സമയം :- 10 : 48 pm
എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നുകയാണ് ഒരു മനുഷ്യനായി ഈ ഭൂമിയില്‍ ജനിച്ചു വീണതിന്. മനുഷ്യത്വമില്ലാത്ത ഈ പുതുയുഗത്തില്‍ എനിക്ക് ജീവിക്കാന്‍ മോഹമില്ല. ജാതിയും,മതവും,പാര്‍ട്ടികളും എനിക്ക് ചങ്ങലകളാണ്. ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഞാന്‍ അഭിമാനം കൊണ്ടിരുന്നു,എന്‍റെ ബാല്യകാലങ്ങളില്‍.വിവേകമായത്തോടെ രാഷ്ട്രത്തിന്‍ പോരായ്‌മകള്‍ ഓരോന്നായി ഞാന്‍ അറിഞ്ഞു തുടങ്ങി.കാമം,പണം എന്നിവ മാത്രമാണ് ഈ മനുഷ്യകുലതിന്റെ മോഹങ്ങള്‍.
'ഇന്നു ജ്യോതി വിടവാങ്ങി'.ഡല്‍ഹിയില്‍ വെച്ച് പീഡനത്തിന് ഇരയായവള്‍ ഇന്നു ഇന്ത്യയുടെ ചുടുകണ്ണീരായി. സിഗപ്പൂരിലെ ഡോക്ടര്‍മാരുടെ പതിമൂന്നു ദിവസത്തെ പരിശ്രമത്തിനുശേഷം, ജ്യോതിക്ക് മരണത്തിനു കീഴടങ്ങേണ്ടി വന്നു. അവള്‍ മരിക്കുന്നതിനു തൊട്ടുമുന്‍പ് അവസാനമായി തന്റെ അമ്മയോടും ,അച്ഛനോടും പറഞ്ഞു "എനിക്ക് ജീവിക്കണം"..എന്തിനീ ക്രൂരത..!! സമൂഹം ഇതിനു സാക്ഷി മാത്രമോ!! നിയമങ്ങളുടെ കേന്ദ്രത്തില്‍ വെച്ചുതന്നെ നടന്ന സംഭവം.സ്ത്രികള്‍ക്ക് സുരക്ഷിതത്വം നല്‍കാത്ത ഇന്ത്യയില്‍ ജനിച്ചതില്‍ ഞാന്‍ ലജ്ജിക്കുന്നു.പ്രധാനമന്ത്രി പറഞ്ഞു 'പെണ്‍കുട്ടിക്ക് നീതി ലഭിക്കും'.."ലഭിക്കും",അപ്പോള്‍ ലഭിച്ചിട്ടില്ല.കുറ്റം ചെയ്തുകഴിഞ്ഞു കൊല്ലങ്ങള്‍ കഴിഞ്ഞായിരിക്കും നീതി നടപ്പിലാക്കുക. ഒരിക്കലും പ്രതികള്‍ക്ക് വധശിക്ഷ നല്‍കരുത്..ആ പെണ്‍കുട്ടി അനുഭവിച്ച ഓരോ വേദനയും ഈ ദുഷ്ടന്‍മ്മാര്‍ കുറച്ചു കുറച്ചായി അനുഭവിക്കണം..വേദനകള്‍ കൊണ്ട് പിടയണം.എന്നാല്‍ മാത്രമേ ഇന്ത്യന്‍ ജനത നിയമങ്ങള്ളുടെ ശക്തി അറിയൂ..
ഞാന്‍ എന്‍റെ രാജ്യത്തോട് നീതി പുലര്‍ത്തെണ്ടതുണ്ട്. ഞാന്‍ എന്‍റെ രാജ്യത്തിലെ സമാധാനത്തിനുവേണ്ടി പോരാട്ടും..എത്രയോപേര്‍ ഓരോ ദിവസം മരിക്കുന്നു.ഇന്നു മരിച്ചവരില്‍ ഒരാളാണ് ഞാന്‍..നാളെ ഞാന്‍ ഒരു മണ്ണാകും ..ഇന്ത്യയിലെ മണ്ണ്.ഈ മണ്ണിനെ ശുദ്ധമാക്കാന്‍ ഞാന്‍ പോരാടും ..അനീതികള്‍ക്കെതിരെ..
ഐ ലവ് ഇന്ത്യ
